ഇന്നത്തെ പ്രണയസല്ലാപത്തിനിടയിലാണ് അവളെരു കാര്യം ചോദിച്ചത് "നിങ്ങൾ പണ്ട് വെറും കച്ചറ ആയിരുന്നു അല്ലേ" എന്ന്.
ഇവൾക്ക് ഇതെന്തുപറ്റി എന്ന് ആലോചിക്കുമ്പോൾ ഇതാവരുന്നു അടുത്ത ചോദ്യവും
"നിങ്ങൾക്ക് തെങ്ങിൽ കയറാൻ അറിയാംഅല്ലേ..? "
ങ്ങേ...ഇവൾ ഇതെന്തിനുള്ള പുറപ്പാടാ ഭർത്താവ് എന്ന പോസ്റ്റിന്റെ ഒപ്പം വീട്ടിലെ ആസ്ഥാന തെങ്ങ് കയറ്റക്കാരൻ എന്ന നിയമനവും നടത്താൻ പോകുന്നോ എന്ന് മനസ്സിൽ വിചാരിച്ച് ഞാൻ അവളോടു " നീ എന്താ ഈ പറഞ്ഞു വരുന്നത്" എന്ന ആകാംഷ നിറഞ്ഞ വാക്കുകൾക്കോപ്പം രണ്ട് ആശ്ചര്യചിഹ്നവും ഒരു ചോദ്യചിഹ്നവും ചേർത്തു ചോദിച്ചു.
ന്യൂസ്റീഡറുടെ ചോദ്യം കേട്ട റിപ്പോർട്ടറെപ്പോലെ അവളിതാ പറഞ്ഞു തുടങ്ങിയിരിക്കുന്നു.
പണ്ടു നിങ്ങൾ ബാലേട്ടന്റെ തെങ്ങിലെ കരിക്ക് മോഷ്ടിച്ചിരുന്നില്ലേ ആ വാർത്ത ഞാൻ ഇപ്പോഴാ കേട്ടത്..
നിനക്ക് ഇപ്പോൾ ഇതെവിടുന്നു കിട്ടി എന്നു ഞാൻ ചോദിച്ചുവരുമ്പോഴേക്കും അവൾ ക്യാമറാഗേൾ ബിന്ദുവിനോടൊപ്പം ലിനി എന്നു പറഞ്ഞു കഴിഞ്ഞിരുന്നു.
ഓഹോ... അപ്പോൾ ബിന്ദുവാണല്ലേ ആ ജന്തു. നിന്നെ ഇപ്പോൾ ഈ വാർത്ത ടെലികാസ്റ്റ് ചെയ്യാൻ സഹായിച്ചത്.
ഈ ഒരൊറ്റ വാർത്തകൊണ്ട് ബിന്ദുവിന്റെ റേറ്റിംഗ് എന്റെ കൂട്ടുകാരായ ശത്രുക്കളുടെ ബുക്കിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
ഒട്ടുമിക്ക ലോക്കൽ ചാനലുകളിലെയും വാർത്ത പോലെ ബിന്ദു ഈ വാർത്തയിലും ആവശ്യത്തിനു എരിവും,പുളിയും ചേർത്തായിരിക്കും പകർത്തിയിട്ടുണ്ടാവുക എന്ന ഉത്തമ ബോധ്യവും പിന്നെ എന്റെ ജീവിതയാത്രാ ചാനലിന്റെ മുൻപോട്ടുള്ള പ്രയാണത്തിൽ ഈ വാർത്ത കൊണ്ട് യാതൊരു തടസ്സവും ഉണ്ടാകാതിരിക്കാനും വേണ്ടി ഞാനീവാർത്ത നേരോടെ നിർഭയം റീ ടെലികാസ്റ്റ് ചെയ്തു കൊടുത്തു.
കരിക്കുമോഷണം ഒരു റീ ടെലികാസ്റ്റ്
...
കുറേനാളുകൾ കൊണ്ടേ റോഡിലുടെ പോകുമ്പോൾ ബാലേട്ടന്റെ വീട്ടുമുറ്റത്തെ ചെന്തെങ്ങിലെ കരിക്കിൻകുലകൾ മാടിവിളിക്കുന്നപോലെ ഒരു തോന്നൽ, ഇതെന്റെമാത്രം തോന്നലായിരുന്നില്ല നാട്ടിലെ മറ്റു താന്തോന്നികളായ എന്റെ കൂട്ടുകാരുടെയുംകൂടെയായിരുന്നു.
വീട്ടിലെയും നാട്ടിലെയും പല തെങ്ങിലെ കരിക്കു കുടിച്ചിട്ടുണ്ടെങ്കിലും കരിക്ക് ഒരത്ഭുതമായി തോന്നിയത് ഇതാദ്യമായിരുന്നു.
ഓരോ ദിവസം കഴിയുംതോറും കരിക്കുകളെല്ലാം ചുവന്നു തുടുത്ത് കൂടുതൽ സുന്ദരികളായി കൊണ്ടിരുന്നു. ആ സൗന്ദര്യം കുറച്ച് അധികനേരം അവിടെ നോക്കി നിൽക്കാൻ ആഗ്രഹമുണ്ടെങ്കിലും അത് സാധ്യമല്ല. കാരണം ബാലേട്ടനും രമണിചേച്ചിയും കൂട്ടുകൃഷി ചെയ്തു വിളവെടുത്ത മധുര പതിനാറിൽ എത്തിനിൽക്കുന്ന സൗമ്യ എന്ന നല്ല നാടൻ കരിക്കും അവിടെ ഉണ്ടായിരുന്നു.
നാട്ടുകാരെ ഞാൻ ഏതു കരിക്കാണ് നോക്കുന്നത് എന്ന ചിന്താകുഴപ്പത്തിൽ ആക്കേണ്ടെന്നു കരുതി മൂന്നു മിനിറ്റിലൊതുക്കി ഞാൻ എന്റെ സൗന്ദര്യാസ്വാദനം.
കരിക്കിന്റെ മുഴുപ്പ് കൂടിവരുന്നതിനൊപ്പം തന്നെ അതെങ്ങനെ സ്വന്തമാക്കാം എന്ന ചർച്ചയും ഞങ്ങളുടെ ഇടയിൽ ദിനംപ്രതി കൂടിവന്നു.
ചർച്ചയിലുടനീളം വാചാലനാവുന്നത് വലിയമനസ്സിനുടമയായ ചെറിയ പയ്യൻ ലിജു ആയിരുന്നു. അതിനവനൊരു കാരണവും ഉണ്ടായിരുന്നു. സൗമ്യയെ ഒന്നു വളക്കാൻ ഞങ്ങളേക്കാളുപരി അവൻ നന്നേ പാടുപെട്ടിരുന്നു..
അവന്റെ ഫിഷർ ചെരുപ്പിന്റെ വെള്ളനിറംകാത്തുസുക്ഷിക്കാൻ കല്ലിലിട്ട് ഉരച്ചും അവളുടെ പിറകെ നടന്നു നടന്നും ചെരുപ്പ് ബ്ലൈഡു പരുവമായി . അവസാനം സൗമ്യയെ വീഴ്ത്താൻ നടന്ന് ലിജു വീണു പൊട്ടിയത് ആ ചെരിപ്പിന്റെ വാറുമാത്രമായിരുന്നില്ല അവന്റെ ദിവ്യ പ്രേമവുംകൂടിയായിരുന്നു. അതുകൊണ്ട് സൗമ്യയോടുള്ള ദേഷ്യം ആ കരിക്കിനോട് തീർക്കാൻ അവനു വാശിയായി..
അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച ഈവനിങ്ങ് ടോക്കിൽ ലിജു ഇനിയും ആ കരിക്കുകൾ അവിടെ വെച്ചേക്കരുതെന്നും ഇന്നുതന്നെ അതിനെ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാക്കണം എന്നുള്ള അവന്റെ അന്യായമായ ആവശ്യം ഉന്നയിച്ചു. ഞങ്ങളെല്ലാരും അതു കൈയ്യടിച്ചു പാസ്സാക്കുകയും ചെയ്തു.
അന്നുരാത്രി “9” മണിയായപ്പോഴേ
ബാലേട്ടന്റെ വീട്ടിലെ പുറത്തേക്കുള്ള ലൈറ്റുകളെല്ലാം ഓഫായതു കണ്ടതും ലിജു ഓടിപ്പോയി പഞ്ചായത്ത് കിണറിൽ വെള്ളംകോരാൻ എടുക്കുന്ന തോട്ടിയും കയറുമായി വന്നു.
അങ്ങനെ ഞങ്ങൾ പതിനൊന്നു പേരിൽനിന്നും മിഷൻ കരിക്കിൻ കുലയ്ക്കു വേണ്ടിയുളള അവസാനഘട്ട ഓഡിഷനിൽ ലാലു എന്നെക്കൂടെ ഉൾപ്പെടുത്തി നാലുപേരെ ആ കർമ്മനിർവ്വഹണത്തിനായി തിരഞ്ഞെടുത്തു.
എന്നേക്കാൾ മുൻകാല പരിചയമുള്ള സരീഷിനെ ഒഴിവാക്കി എന്നെ സെലക്ട് ചെയ്തതിനെ ഞാൻ ചോദ്യംചെയ്തപ്പോൾ എല്ലാവരുംകൂടെ ഒരേ സ്വരത്തിൽ പറഞ്ഞൊരു ഉത്തരമുണ്ട് “ ഇത്തരം സാഹചര്യങ്ങളിൽ ഓടി രക്ഷപ്പെടാൻ നിന്റെ അത്രയും കഴിവ് ഇവിടെ മറ്റാർക്കും ഇല്ലെന്ന്”
എന്തായാലും നനഞ്ഞു ഇനി കുളിച്ചുകയറാം എന്നുപറഞ്ഞ് ഞങ്ങൾ നാലുപേരും ബാലേട്ടന്റെ വീടും,കരിക്കും നോട്ടമിട്ട് നടന്നു.
പത്തുമണി കഴിഞ്ഞതും ബാലേട്ടന്റെ വീട്ടുവളപ്പിൽ ഞങ്ങൾ കാലുകുത്തി അപ്പോൾ ടീവിയിൽ “വിശ്വസിച്ചാലും ഇല്ലെങ്കിലും” പരിപാടിയിൽ ഏതോ പ്രേതക്കഥ നടന്നുകൊണ്ടിരിക്കുന്നു. “ഇതൊക്കെ എന്ത് ഞാൻ ഇതൊന്നും വിശ്വസിക്കില്ല ”എന്നമട്ടിൽ ബാലേട്ടനും, “ഏയ് ഇതൊക്കെ ശരിക്കും നടക്കുന്നതുതന്നെ പണ്ട് എന്റെ കുഞ്ഞമ്മയും കണ്ടിട്ടുണ്ട് ” എന്നുപറഞ്ഞ് സൗമ്യയെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന രമണിചേച്ചിയും, “ഞാൻ എല്ലാം വിശ്വസിച്ചു ”എന്നമട്ടിൽ സൗമ്യയും.
സകുടുംബം അതിൽ ഇഴുകിച്ചേർന്ന് ലയിച്ചിരിക്കുന്നു എന്നു മനസ്സിലാക്കി ഞങ്ങളുടെ മിഷൻ ആരംഭിച്ചു. കരിക്കിൻ കുലയെ ഒന്നുനോക്കി തെങ്ങിനൊരു മുത്തവും കൊടുത്ത് ലിജു ആദ്യം കയറി തൊട്ടുപിറകെ വിനീഷും അതിനു പിറകെ ശരത്തും കയറി, തെങ്ങിന്റെ ചുവട്ടിലായി ഞാനും നിന്നു. മൂന്നു കരിക്കുകൾ ഞങ്ങളുടെ കൈകളിലൂടെ വളരെ സുരക്ഷിതമായി ലാന്റു ചെയ്തു.
നാലാമത്തെ കരിക്കിൽ ലിജു കൈവെച്ചതും ടീവിയിലെ പ്രേതകഥ കഴിഞ്ഞു.
എല്ലാം വിശ്വസിച്ചിട്ടാവണം സൗമ്യ തുറന്നിട്ട ജനൽ കൊളുത്തിടാൻ വന്നതും അരണ്ട വെളിച്ചത്തിൽ തെങ്ങിൽ ഉടലുനിറയെ കൈകൾ ഉള്ള ഭീകരസത്വത്തെ പോലെ ഞങ്ങളെ കണ്ടതും അവളുടെ വലിയ വായിൽ അമ്മേ എന്നുള്ള അലർച്ചയും..
ആ അലർച്ചയിൽ അടുത്ത വീടുകളിൽപ്പോലും അണഞ്ഞ ലൈറ്റുകൾ പ്രകാശിച്ചു. ഇതെല്ലാം കണ്ടതും മിഷൻ പരാജയപ്പെട്ടു എന്നു മനസ്സിലാക്കിയ ഞാൻ “തോമസുകുട്ടി വിട്ടോടാ” എന്നുപോലും പറയാൻ നിൽക്കാതെ സ്ഥലം കാലിയാക്കി ഓടിരക്ഷപ്പെട്ടു.
പിന്നീട് അവിടെ എന്തുനടന്നു എന്നുപോലും നോക്കാൻ നിൽക്കാതെ വീട്ടിൽ ചെന്ന് പരാജയപ്പെട്ട മിഷനെ കുറിച്ച് ഓർത്തുകിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.
പിറ്റേദിവസം രാവിലെ ഇവിടെ ആരും ഉണർന്നില്ലേ എന്ന ചോദ്യമാണ് എന്നെ ഉണർത്തിയത്. ആരാണെന്ന് നോക്കാൻ പുതപ്പിനടിയിൽ നിന്നും തല വെളിയിലിട്ട് പാതിതുറന്നു കിടന്ന ജനലിലൂടെ പുറത്തേക്ക് നോക്കി.
കൈയ്യിൽ ഒരു കയറും പ്ലാസ്റ്റിക് കവറിൽ രണ്ട് ചെരുപ്പുമായി ബാലേട്ടനാണ് പൂമുഖത്ത് നിൽക്കുന്നത്. അച്ഛൻ ഇറങ്ങിച്ചെന്ന് ചോദിക്കുന്നതു കേട്ടു “എന്താ ബാലാ രാവിലെതന്നെ ഒരുകയറുമായിട്ട് ”. അപ്പോൾ ബാലേട്ടന്റെ മറുപടി “ ഈ കയറും ചെരുപ്പും ഇവിടെയുള്ളതാണോ എന്ന് നോക്കിക്കേ ” എന്ന്.
കയർ ഏതെന്ന് എനിക്ക് മനസ്സിലായി പക്ഷെ ചെരുപ്പ്..! ഏതെന്ന് അറിയാൻ ഞാനൊന്നു നോക്കി. ഒന്ന് നമ്മുടെ ലിജുവിന്റെ ബ്ലൈഡ് പോലത്തെ വെളുത്ത ഫിഷർ ചെരിപ്പും മറ്റേത് വിനീഷിന്റെ പുറകിൽ ക്ലിപ്പിട്ട് കുടുക്കുന്ന കറുത്ത ചെരുപ്പും.
കാര്യമെന്തെന്ന് മനസ്സിലാകാതെ പകച്ചു നിൽക്കുന്ന അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറഞ്ഞു കൊടുത്തു അടുത്ത കുറ്റവാളിയെ തേടി ബാലേട്ടൻ പോയി..
കാര്യങ്ങൾ മനസ്സിലാക്കിയതിന്റെ അനന്തരഫലമായി അച്ഛന്റെ വക ഉപദേശവും അമ്മയുടെ വക അന്നേദിവസം വീട്ടുതടങ്കലുമായിരുന്നു എനിക്കുള്ള ശിക്ഷ.
പിറ്റേദിവസം ക്ലബിലെത്തി കരിക്കു കിട്ടാതെ പോയ വിഷമത്തിലിരിക്കുന്ന ഞങ്ങളുടെ അടുത്തേക്ക് ഒരു സന്തോഷ വാർത്തയുമായിട്ടാണ് ലിജു കടന്നു വന്നത്. “സൗമ്യ പേടിച്ചുവിറച്ച് പനി പടിച്ചു കിടപ്പിലായി ”
കരിക്ക് കിട്ടിയില്ലെങ്കിൽ എന്താ സൗമ്യക്ക് നല്ലൊരു പണികെടുക്കാൻ പറ്റിയല്ലോ എന്ന സന്തോഷത്തിൽ ലിജുവിനൊപ്പം ചേർന്ന് ഉണ്ടായ നാണക്കേടെല്ലാം മറന്നു ഞങ്ങൾ ആഘോഷിച്ചു .. :-)
വാൽ:-
പനിപിടിച്ചു ഒരാഴ്ച കിടപ്പിലായ സൗമ്യക്കാണ് ആ കരിക്ക് മുഴുവൻ കുടിക്കാൻ ഭാഗ്യമുണ്ടായത്.. ;-)

No comments:
Post a Comment
പേടി വേണ്ട എഴുതിക്കോളൂ..