ജയിക്കാനുള്ള കൊതികൊണ്ട് പത്താംതരം പരീക്ഷക്ക് എങ്ങനെ കോപ്പിയടിക്കും എന്നോർത്ത് പണ്ട് ഇതേപോലൊരു ഇരുത്തം ഞാൻ ഇരുന്നിട്ടുണ്ട്, ഇന്ന് ഇതാ വീണ്ടും ഇരിക്കുന്നു കപ്പയും ബീഫും കഴിക്കാനുള്ള കൊതികൊണ്ട് ഇതെങ്ങനെ ശരിയാക്കും എന്നറിയാതെ.
വെള്ളിയാഴ്ചയും കൂടെ തണുപ്പും ആയതുകാരണം അല്പം വൈകിയാണ് ഉണർന്നത്.
പാതി തുറന്ന കണ്ണുമായി ബ്ളാങ്കറ്റിനടിയിലൂടെ കൈ എത്തിപ്പിടിച്ച് ഫോണെടുത്ത് ആധുനിക പ്രാഥമിക കർമ്മമായ ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ നോക്കലും മെസ്സജ്ജറുകളിൽ ഉദിച്ചുയർന്ന സൂര്യന്റെ കണെക്കടുപ്പും കഴിഞ്ഞു ഹോം പേജിലേക്ക് കൈയെടുത്ത് കുത്തിയതും,, ദാ കിടക്കുന്നു മുമ്പിൽ കൂട്ടുകാരന്റെ വക നല്ല കപ്പപുഴുക്കും ബീഫ് കറിയും വിളമ്പി വെച്ചിരിക്കുന്നു.
“മഹാപാപി നീ എന്നെ കൊതിപ്പിച്ചല്ലോ” എന്നൊരു കമന്റും കൊടുത്ത്. ആ ഫോട്ടോ ഒന്നുകൂടെ നോക്കി കണ്ണിലൂടെ മനസ്സിൽ പതിപ്പിച്ച് ഒരു തീരുമാനമെടുത്തു
“ഇന്നെനിക്കും കപ്പയും ബീഫും മതിയെന്ന്”.
എന്നിട്ട് ഇപ്പോൾ ഈ കപ്പയും ബീഫും റസാക്കാന്റെ കടയിലെ ഫ്രീസറിനോട് വിടയും പറഞ്ഞു വന്ന് എന്റെ കിച്ചണിലെ വെള്ളത്തിൽ ലൂക്കോസ് അച്ചായന്റെ വരവും കാത്ത് കിടക്കാൻ തുടങ്ങിയിട്ട് മണിക്കൂർ രണ്ടാവാൻ പോകുന്നു..