എന്റെ ജനലിനപ്പുറത്ത് ഒരു കൂട്ടം കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന്‍,
പൊന്നമ്പിളി പുഞ്ചിരിക്കുന്നു നക്ഷത്രമില്ലാത്ത ആകാശത്ത്,
അത് തനിച്ചാണ് ഈ ഭൂമിയില്‍ ആയിരങ്ങള്‍ക്കിടയില്‍,
ഞാനും തനിച്ചു...
കെട്ടിടങ്ങള്‍ക്ക് ഇടയിലൂടെ പാളി നോക്കി
അത് എന്നോട് പറയാന്‍ ശ്രമിക്കുന്നത് ശുഭരാത്രി എന്നാണോ,
എങ്കില്‍ ഇന്നിനോട് വിടചൊല്ലി ഞാനും ഉറങ്ങട്ടെ ..