Monday, October 29, 2012
വരണ്ട ഭൂമിയിലെ ചാറ്റല്‍ മഴ ...
മഴയെന്നാല്‍ പെരുമഴയല്ല, കാറും കോളും നിറഞ്ഞില്ല
പേടിപ്പെടുത്തുന്ന മിന്നലും ഇരുട്ടും ഉണ്ടായിരുന്നില്ല .
മഴ വെള്ളമൊലിച്ചു മനസ്സു കുതിര്‍ന്നില്ല.
ഒരു ചാറ്റല്‍ മഴ.
വരണ്ട ഭൂമിയില്‍
നനവുകള്‍ മാത്രം.
ആ മഴയില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ നോക്കിനില്‍ക്കവേ
കനലു പോലെരിയുന്ന മനസ്സില്‍ ഒരു മഴത്തുള്ളി വീണു,,
ഒരായിരം ഓര്‍മകളുടെ മഴത്തുള്ളി..
കുടയും ചൂടികൊണ്ട് സ്കൂളില്‍ പോയ കുട്ടികാലം,
കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ ചെരിപ്പ് ഒഴുക്കിവിട്ട് ഓടി പിടിച്ചിരുന്ന കാലം,
പാഠപുസ്തകം കീറി കളിവഞ്ചിയുണ്ടാകി ഒഴുക്കി വിട്ടതും,
പെണ്‍കുട്ടികളുടെ ദേഹത്ത് വെള്ളം തെറിപ്പികുന്നതും,
അവര്‍ നനഞ്ഞ പാവാടതുമ്പുമായി പിറകെ ഓടിവരുന്നതും,
ഒരു കുടയില്‍ മൂന്നുപേര്‍ നടന്നതും , അപ്പോള്‍ നടുവില്‍ നില്‍കാന്‍ തല്ലു കൂടിയതുമൊക്കെ ഇന്നലെയെന്ന പോലെ എന്‍റെ മനസ്സില്‍ ഓടിയെത്തി...
കുറച്ചു കൂടി വളര്‍ന്നപ്പോള്‍ സ്കൂളില്‍ പോകാതിരിക്കാന്‍ മഴ നനയുന്നതൊരു ശീലമായിരുന്നു.. പനി വന്നാല്‍ രണ്ടു ഗുണമുണ്ടായിരുന്നു .. സ്കൂളിലും പോകണ്ട ..വീടുകാരുടെ സഹതാപവും കിട്ടും ..
വളര്‍ന്നപ്പോള്‍ മഴ ഒരു ഹരമായി മാറി...
രാത്രികളില്‍ ജനലിനു വെളിയില്‍ കൊതിയോടെ എത്ര നേരം നോക്കിയിരുന്നാലും മതിയാകില്ല.... തവളകളും ചീവീടുകളും പാടാന്‍ തുടങ്ങിയാല്‍ പിന്നെ അതില്‍ വേറിട്ട ശബ്ദം വല്ലതും കേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ത്തിരിക്കുക എന്റെ പതിവായിരുന്നു.
മഴ നനഞ്ഞ മണ്ണില്‍ നഗ്ന പാതനായി നടക്കുമ്പോള്‍ കിട്ടുന്ന സുഖം...
എല്ലാം എനിക്കിന്ന് നഷ്ടമായി..
ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടി മുട്ടിക്കാനുള്ള പരക്കം പാച്ചിലില്‍
എനിക്ക് നഷ്ടമായത് മഴയുടെ ആത്മാവായിരുന്നു...
ഇന്നലെ ഇവിടെ പെയ്തത് ആത്മാവ് ശോഷിച്ച ഗള്‍ഫ് മഴയാണെങ്കിലും,
അതും ഞാന്‍ ആസ്വദിച്ചിരുന്നു...
Subscribe to:
Comments (Atom)