ഏസി ഓഫ് ചെയ്തു കുറച്ചു സമയത്തേക്ക് കാറ്റു കടക്കട്ടെ അകത്തെന്നു കരുതി അടച്ചിട്ട ജാലകം തുറക്കുന്നേരം, പ്രതീക്ഷിക്കാതെ പകല്‍ വെളിച്ചം കണ്ണുകളെ ആലിംഗനം ചെയ്യുന്ന പോലെയാണ് ഓര്‍മ്മയുടെ വിരി നീങ്ങി തെളിയുന്ന ആ ഒരു പഴയ ദൃശ്യം.....
ഒരു സ്കൂള്‍ ദിവസം,
പുതിയ യുനിഫോരം ഇട്ടു ഈ ലോകത്തിലെ ഏറ്റവും നല്ല കുട്ടി ഞാന്‍ ആണ് എന്നുള്ള മുഖഭാവം വരുത്തി ഞാന്‍ ആ സ്കൂളിലേക്ക് വലതു കാല്‍ എടുത്തു വച്ച് പ്രവേശിച്ചു. ക്ളാസ്സില്‍ എത്തി. ഞാന്‍ ആരോടും ഒന്നും മിണ്ടാതെ നല്ല കുട്ടിയുടെ ഭാവം മാഞ്ഞു പോകാതിരിക്കാന്‍ നന്നായി പരിശ്രമിച്ചു കൊണ്ട് ബെഞ്ചിന്റെ ഒരറ്റത്ത് സ്ഥാനം പിടിച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും എനിക്ക് ഒരു കാര്യം മനസ്സില്‍ ആയി. എന്നെ കാട്ടിലും തല്ലുകൊള്ളികള്‍ ആയ കുട്ടികള്‍ ആണ് അവിടെ ഉള്ളത് എന്നു. അതോടെ സ്വര്‍ഗം കിട്ടിയ സന്തോഷം ആയി എനിക്ക്. അതൊരു തുടക്കം ആയിരുന്നു. അവിടെ കാണിച്ചു കൂട്ടിയിട്ടുള്ള കുസൃതി തരങ്ങള്‍ക്ക് കണക്കും കയ്യും ഇല്ലായിരുന്നു. എനിക്ക് പടിപ്പിസ്റ്റു കളായ ബോറന്‍ കുട്ടികളോട് കൂട്ട് കൂടാനും പഠിക്കാനും മടി ആയിരുന്നു. എന്നാലും ചേട്ടത്തിയുടെ സഹായത്തോടെ പരീക്ഷകളില്‍ അത്യാവശ്യം മാര്‍ക്ക് നേടാന്‍ കഴിഞ്ഞിരുന്നു. പരീക്ഷ അടുത്താല്‍ പിന്നെ പഠിക്കാന്‍ തുടങ്ങും . അത് വരെ കളിച്ചു നടക്കും..
എന്‍റെ പല കുസൃതിതരങ്ങള്‍കും വേണ്ടി കൂട്ട് നിന്ന "പാര്ട്ട്നെര്‍ഇന്‍ ക്രൈം" ആയിരുന്നു ലിജു .. പത്തില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ തല്ലുകൊള്ളിതരങ്ങള്‍ക്ക് കണക്കും കയ്യും ഇല്ലെന്നായി..
ഒരു ദിവസം.. മലയാളം പീരീഡ് പൊടിപൊടിക്കുന്നു.. ഒന്നും മനസിലാക്കുന്നില്ല.. കുറെആയപ്പോള്‍ ബോര്‍ അടിക്കാന്‍ തുടങ്ങി.പെണ്‍കുട്ടികളുടെ പിറകിലെ ബെഞ്ചില്‍ ഇരിക്കുന്ന എന്നെ ടീച്ചറിന് അത്രനന്നായി കാണാന്‍ കഴിയില്ല. അത് പരമാവധി പ്രയോജന പെടുത്താന്‍ എനിക്ക് പലപ്പോഴുംകഴിഞ്ഞിട്ടുണ്ട്. ഞാന്‍ നോട്ട് ബുക്കില്‍ നിന്നും കുറെ കടലാസ് കീറി എടുത്തു. അത് വച്ചു ബോട്ടുംപൂക്കല്ലും ഒരു വാഴ ചെടിയും ഉണ്ടാക്കി. വാഴ ചെടി ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ നല്ല ഭംഗി തോന്നി. അത്രയും ഭംഗി ഉള്ള വാഴ ചെടി കളയാന്‍ തോന്നിയില്ല. തൊട്ടു മുന്നില്‍ ഇരിക്കുന്ന കുട്ടിയുടെ മുടിയില്‍അതെങ്ങനെ കൊരുത്തു വയ്ക്കാം എന്നായി അടുത്ത ശ്രമം. ടീച്ചര്‍ കാണാതെ തല കുറച്ചു കുമ്പിട്ടിരുന്നു ഞാന്‍ അത് ഭംഗി ആയി ആ കുട്ടിയുടെ മുടിയില്‍ വച്ചു.. തലയില്‍ വാഴ ചെടിയും ആയി വീട്ടിലെക്കുപോകുന്ന കുട്ടിയെ എല്ലാരും കളിയാക്കുന്ന രംഗം മനസ്സില്‍ കൂടെ ഓടി മറഞ്ഞു. ബോര്‍ അടിഏകദേശം മാറിയ സന്തോഷത്തില്‍ ഞാന്‍ എന്‍റെ ബുക്ക് എടുത്തു തുറന്നു വച്ചു. ഒന്നുടെ വാഴചെടിയിലേക്ക് നോക്കി. അതാ ഞാന്‍ കഷ്ടപെട്ടുണ്ടാക്കിയ വാഴ ചെടി മുടിയില്‍ നിന്ന് ഊര്‍ന്നു താഴേക്കുവീഴുന്നു . ഞാന്‍ അത് വീണ്ടും എടുത്തു മുടിയില്‍ തിരുകാന്‍ തുടങ്ങി.. അപ്പോഴാണ് ആ കുട്ടിയുടെസൈഡില്‍ ഇരിക്കുന്ന ധന്യ അത് കാണുന്നത്. എന്നെ സഹായിക്കാന്‍ അവള്‍അതെടുത്തു ആ കുട്ടിയുടെ മുടിയില്‍ നല്ലപോലെ തിരുകി വക്കാന്‍ തുടങ്ങി. അപ്പോഴാണ്ക്ലാസ്സിലെ എല്ലാവരേയും പേടിപ്പി ച്ചു കൊണ്ട് ടീച്ചറിന്റെ ദേഷ്യം കൊണ്ട് വിറയ്ക്കുന്ന ശബ്ദംകേള്‍ക്കുന്ന ത്.." എന്താ അവിടെ ചെയുന്നെ.. എഴുന്നേറ്റു നില്‍ക്കു" ...ഇതാ ഞാന്‍ പിടിക്കപെട്ടിരിക്കുന്നു.. ഞാന്‍ ഇപ്പോള്‍ ക്ലാസിനു വെളിയിലാകും.. അല്ലേല്‍ അടി കിട്ടും.. രണ്ടില്‍ ഏതേലും ഉറപ്പു..ഞാന്‍എഴുന്നേല്‍ക്കാന്‍ തുടങ്ങി.. എല്ലാ കുട്ടികളും എന്നെ തന്നെ നോക്കുന്നു.. ടീച്ചര്‍ ഒന്നുടെ അലറി.. "ധന്യ എഴുനെല്‍ക്കാന്‍ " !!.. ധന്യ പെട്ടെന് എഴുന്നേറ്റു.. ടീച്ചര്‍ അവളുടെ കയ്യില്‍ ഇരിക്കുന്ന വാഴചെടി യിലേക്കും അവളെയും മാറി മാറി നോക്കി. അവള്‍ക്കു കുറെ വഴക്ക് കിട്ടി.. അവള്‍ ഒന്നും മിണ്ടിഇല്ല. എല്ലാം കേട്ട് കൊണ്ട് നിന്നു.എനിക്ക് അപ്പോള്‍ വല്ലാത്ത കുറ്റബോധം തോന്നി ....