Saturday, August 25, 2012

ഓര്‍മ്മകളില്‍ ഞാന്‍ .....

ഏകാന്തതയുടെ ഏതോ ഒരു നിമിഷത്തില്‍ ഞാന്‍ എന്‍റെ ഗ്രാമത്തെ കുറിച്ച്  ഓര്‍ത്തുപോയി...മനസ്സുകൊണ്ട്  ഒരു മടക്കയാത്രയായിരുന്നു  അത്.അനേകം കാതങ്ങള്‍ക്ക്  അകലെ ഒരു നഗരമായി മാറിക്കോണ്ടിരിക്കുന്ന , മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന  എന്‍റെ ഗ്രാമം.ശാന്തമായി ഒഴുകുന്ന ജീവിതം , ഭയം കൂടാതെ വളര്‍ന്ന നാട് ....ഓര്‍മകളില്‍ ഞാന്‍ അങ്ങനെ  സഞ്ചരിച്ചു .പെട്ടന്ന്‍ ഒരു തേങ്ങല്‍ കാതുകളെ വന്നു പൊതിഞ്ഞു ,അത് ഞാന്‍ മനസ്സില്‍ താലോലിക്കുന്ന സുന്ദരിക്കുട്ടിയുടെതായിരുന്നു.വേര്‍പാടിന്‍റെ വേദന താങ്ങാനാവാതെ ഹൃദയനൊമ്പരത്തോടെ ഉള്ള  തേങ്ങല്‍ ആയിരുന്നു അത് .എത്രയോ ദൂരം മുന്‍പോട്ടു സഞ്ചരിച്ചിട്ടും ഇപ്പോഴും ആ തേങ്ങല്‍ കാതുകളില്‍ വന്നു മുഴങ്ങുന്നു.ഗ്രാമത്തിന്‍റെ കുളിര്‍മയും ശാലീനതയും കൈമുതലായി  ഉണ്ടായിരുന്നിട്ടും  എന്‍റെ സുന്ദരിക്കുട്ടിയെ   വേദനിപ്പികേണ്ടി വന്നു .യവ്വനത്തിളപ്പില്‍ നല്ലതു കാണാന്‍ എനിക്ക്  കണ്ണുണ്ടായിരുന്നില്ല .നോക്കെത്താത്ത അത്രയും അകലെയാണ് അവള്‍ ,തിരിഞ്ഞു നടക്കാതിരിക്കാന്‍ ആവില്ലല്ലോ.അടക്കിയ  തേങ്ങലുകള്‍ പോട്ടികരച്ചിലിലേക്ക്  വഴി മാറുന്നത്  ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല കാരണം , അന്നൊന്നും ഈ നഷ്ടബോധം എന്നെ അലട്ടിയിരുന്നിലല്ലോ ..കാലങ്ങള്‍ എത്രയോ വേഗം കടന്നു പോയി , ഞാന്‍ അങ്ങനെ എന്‍റെ ജീവിതം കുവൈറ്റിലെ  ഈ നഗരങ്ങളില്‍ തളച്ചിട്ടു . ആരോടും ഒന്നിനിനോടും , എന്നോടുതന്നെയും  നീതി പുലര്‍ത്തുവാന്‍ ആവാതെ ...അത്ഭുതം തോന്നുന്നു  അവളെ കുറിച്ചു ഓര്‍ക്കുമ്പോള്‍ ...അവളുടെ വേദനനിറഞ്ഞ വാക്കുകള്‍ കാതുകളില്‍ വന്നു പൊട്ടിച്ചിതറുമ്പോള്‍ മനസ്സിനൊരു വിങ്ങല്‍ .വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടു എന്നൊരു തോന്നല്‍ ...നീ എനിക്ക് മാപ്പു തരൂ  നിന്നെയും എന്‍റെ മനസ്സിനെതന്നെയും  വഞ്ചിച്ചതിനു ..ഒരിക്കലും തിരുത്താനാവാത്ത തെറ്റ് ......ഒരു മനസാക്ഷി കുത്തുപോലും ഇല്ലാതെ ഞാന്‍ അവളെ ......നെടുവീര്‍പ്പുകള്‍ക്കും എന്നെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ലല്ലോ ..നഷ്ടപ്പെട്ടതോന്നും തിരിച്ചു കിട്ടില്ലെല്ലോ ..എന്‍റെ സുന്ദരികുട്ടിയെയും ........


No comments:

Post a Comment

പേടി വേണ്ട എഴുതിക്കോളൂ..