Sunday, November 18, 2012

എന്റെ ജനലിനപ്പുറത്ത് ഒരു കൂട്ടം കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന്‍, പൊന്നമ്പിളി പുഞ്ചിരിക്കുന്നു നക്ഷത്രമില്ലാത്ത ആകാശത്ത്‌, അത് തനിച്ചാണ് ഈ ഭൂമിയില്‍ ആയിരങ്ങള്‍ക്കിടയില്‍, ഞാനും തനിച്ചു... കെട്ടിടങ്ങള്‍ക്ക് ഇടയിലൂടെ പാളി നോക്കി അത് എന്നോട് പറയാന്‍ ശ്രമിക്കുന്നത് ശുഭരാത്രി എന്നാണോ, എങ്കില്‍ ഇന്നിനോട് വിടചൊല്ലി ഞാനും ഉറങ്ങട്ടെ ..

Friday, November 9, 2012

യാത്ര ...!!

കോര്‍ത്തു പിടിക്കാന്‍ നിന്‍റെ കൈകളും ,
ചൂടുപറ്റി നടക്കാന്‍ നീയുമില്ലാതെ ,
തനിയെ നടക്കാന്‍ ഞാന്‍ കൊതിച്ചിരുന്നില്ല.
എങ്കിലുമിന്നിതെനിക്ക് ഏകാന്തതയുടെ സുഖമുള്ള അനുഭൂതിയാണ്.
ഓര്‍മ്മകളും നഷ്ടങ്ങളും നിരന്തരം ശബ്ദമുഖരിതമാക്കുന്ന മനസ്സിനെ സ്വപ്നങ്ങളൂട്ടിയുറക്കാന്‍ ഞാന്‍  തിരികെ നടക്കുമ്പോള്‍, കിളികളും കൂടണയാനായി പറക്കുന്നുണ്ടായിരുന്നു.


അലസമായ് അഴിച്ചിട്ട മുടിയിഴകള്‍ പോലെ രാത്രിയും ,  ഇതിനിടയിലെ മുല്ലമൊട്ടുകള്‍ പോലെ സ്വപ്നങ്ങളുമെന്നെ എത്തിനോക്കിത്തുടങ്ങി.

സ്വപ്‌നങ്ങള്‍ രക്ഷപെടലുകളാണ്.
യാഥാര്‍ത്യത്തില്‍ നിന്നും , അബോധത്തിലെ ലോകത്തേയ്ക്ക് സുഖമോ വേദനയോ തോന്നാതെ , ഓടിയൊളിക്കുന്ന മനസ്സിന് മാത്രമറിയാവുന്ന വഴി.

 ഇനി സ്വപ്നങ്ങളിലേയ്ക്കാണെന്‍റെ യാ
ത്ര....



Monday, October 29, 2012

കുവൈറ്റിലെ ചാറ്റല്‍മഴയില്‍,

ഇന്നലത്തെ മഴയില്‍ എന്‍റെ ഫ്ലാറ്റില്‍ നിന്നും ഞാനെടുത്ത ഫോട്ടോസ് ..










വരണ്ട ഭൂമിയിലെ ചാറ്റല്‍ മഴ ...

ഇന്നലെ ഞാനൊരു മഴ കണ്ടു

മഴയെന്നാല്‍ പെരുമഴയല്ല, കാറും കോളും നിറഞ്ഞില്ല
പേടിപ്പെടുത്തുന്ന മിന്നലും ഇരുട്ടും ഉണ്ടായിരുന്നില്ല .
മഴ വെള്ളമൊലിച്ചു മനസ്സു കുതിര്‍ന്നില്ല.

ഒരു ചാറ്റല്‍ മഴ.

വരണ്ട ഭൂമിയില്‍
നനവുകള്‍ മാത്രം.
ആ മഴയില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ   നോക്കിനില്‍ക്കവേ 
കനലു പോലെരിയുന്ന  മനസ്സില്‍ ഒരു മഴത്തുള്ളി വീണു,,
ഒരായിരം ഓര്‍മകളുടെ മഴത്തുള്ളി..
കുടയും ചൂടികൊണ്ട് സ്കൂളില്‍ പോയ കുട്ടികാലം,
കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ ചെരിപ്പ് ഒഴുക്കിവിട്ട്‌ ഓടി പിടിച്ചിരുന്ന കാലം,
പാഠപുസ്തകം കീറി കളിവഞ്ചിയുണ്ടാകി ഒഴുക്കി വിട്ടതും,
പെണ്‍കുട്ടികളുടെ ദേഹത്ത് വെള്ളം തെറിപ്പികുന്നതും,
അവര്‍ നനഞ്ഞ പാവാടതുമ്പുമായി പിറകെ ഓടിവരുന്നതും,
ഒരു കുടയില്‍ മൂന്നുപേര്‍ നടന്നതും , അപ്പോള്‍ നടുവില്‍  
 നില്‍കാന്‍ തല്ലു കൂടിയതുമൊക്കെ ഇന്നലെയെന്ന പോലെ എന്‍റെ മനസ്സില്‍ ഓടിയെത്തി...

കുറച്ചു കൂടി വളര്‍ന്നപ്പോള്‍ സ്കൂളില്‍ പോകാതിരിക്കാന്‍ മഴ നനയുന്നതൊരു ശീലമായിരുന്നു.. പനി വന്നാല്‍ രണ്ടു ഗുണമുണ്ടായിരുന്നു .. സ്കൂളിലും പോകണ്ട ..വീടുകാരുടെ സഹതാപവും കിട്ടും ..


വളര്‍ന്നപ്പോള്‍ മഴ ഒരു ഹരമായി മാറി...
രാത്രികളില്‍ ജനലിനു  വെളിയില്‍ കൊതിയോടെ എത്ര നേരം  നോക്കിയിരുന്നാലും മതിയാകില്ല....
തവളകളും ചീവീടുകളും പാടാന്‍ തുടങ്ങിയാല്‍ പിന്നെ അതില്‍ വേറിട്ട ശബ്ദം വല്ലതും കേള്‍ക്കുന്നുണ്ടോ  എന്ന് കാതോര്‍ത്തിരിക്കുക  എന്റെ പതിവായിരുന്നു.

മഴ നനഞ്ഞ മണ്ണില്‍  നഗ്ന പാതനായി നടക്കുമ്പോള്‍ കിട്ടുന്ന സുഖം...
എല്ലാം എനിക്കിന്ന് നഷ്ടമായി..

ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടി മുട്ടിക്കാനുള്ള പരക്കം പാച്ചിലില്‍
എനിക്ക് നഷ്ടമായത് മഴയുടെ ആത്മാവായിരുന്നു...

ഇന്നലെ ഇവിടെ പെയ്തത് ആത്മാവ് ശോഷിച്ച ഗള്‍ഫ് മഴയാണെങ്കിലും, 
അതും ഞാന്‍  ആസ്വദിച്ചിരുന്നു...







Thursday, October 18, 2012

അധികം ആരുംതന്നെ അറിഞ്ഞിരിക്കാത്ത ഒരു കഥ ..




പണ്ട് പണ്ട്, ഒരു  രാജകൊട്ടാരം.  മഹാരാജാവ്, മഹാരാജ്ഞി.  മഹാരാജകുമാരി. ചിറകുള്ള കുതിരപ്പുറത്ത് പറന്നുവരുന്ന രാജകുമാരനില്ല ഈ കഥയിൽ.

രാജകുമാരി സുന്ദരി, മിടുമിടുക്കി,ആവശ്യത്തിലധികം കുറുമ്പും.   ആരും കാട് കയറണ്ടാ, പ്രായം മധുരപ്പതിനേഴും പതിനെട്ടുമൊന്നുമല്ല.  വെറും അഞ്ചോ ആറോ അല്ലെങ്കിൽ ഏഴോ എട്ടോ. എല്ലാവരുടേയും ഓമനയാണവൾ.  ഒരു  കുസൃതിക്കുടുക്ക.

ഇനി കഥയിലേക്കു്....

അന്നു്      എല്ലാവർക്കുമൊന്നും  മീശ വക്കാൻ അനുവാദമില്ല  (പണ്ട് പണ്ടാണേയ്).  മഹാരാജാക്കന്മാർക്കാവാം.  വേണമെങ്കിൽ ഗുരുക്കന്മാർക്കുമാവാം.   പക്ഷേ  ശിഷ്യന്മാർക്ക്, ഒരു കാരണവശാലും അതു് അനുവദിക്കപ്പെട്ടിട്ടില്ല.  ബഹുമാനക്കുറവാണത്രേ അതു്. കൊലകൊമ്പന്മാരായ അമ്മാവന്മാരുടെ മുൻപിൽ മീശ വച്ചു ചെല്ലാൻ മരുമക്കൾ  ധൈര്യപ്പെട്ടിട്ടും അധികകാലം ആയില്ലെന്നു തോന്നുനു.

അങ്ങിനെയിരിക്കുന്ന കാലത്ത്,  നമ്മുടെ കൊച്ചുരാജകുമാരിക്കൊരു കുറുമ്പു തോന്നി.  കൊട്ടാരത്തിലെ ഗുരുവിന്റെ  ശിഷ്യൻ  നല്ല ഉറക്കം.   അവൾ അവനൊരു സുന്ദരൻ  മീശ വരച്ചുകൊടുത്തു.  പാവം ഒന്നുമറിഞ്ഞില്ല.  ഉണർന്നെണീറ്റ്  നേരേ ചെന്നതു ഗുരുവിന്റെ മുൻപിൽ. പോരേ പൂരം.

സംഭവം പ്രശ്നമായി, പ്രശ്നം ഗുരുതരമായി. എന്തു്,  ഇത്തിരിപ്പോന്ന ഇവൻ  തന്നേക്കാൾ വലിയ മീശ വക്കുകയോ. ഗുരുനിന്ദയല്ലേ ഇതു്.  നെവർ, ഇതനുവദിക്കാൻ വയ്യ.  ആകെ പ്രശ്നമായി.  മാനഹാനി സഹിക്കാൻ വയ്യാതെ പാവം ശിഷ്യൻ ജീവിതം അവസാനിപ്പിച്ചു.  പക്ഷേ വെറുതെ അങ്ങിനെ അങ്ങ്  പോയാലോ.  അതിലെന്തോന്നു ത്രിൽ.  അന്നൊക്കെ സൗകര്യം പോലെ എടുത്ത് പ്രയോഗിക്കാൻ ഒരായുധമുണ്ടല്ലോ, ശാപം.  നമ്മുടെ ശിഷ്യനും പ്രയോഗിച്ചു അതിലൊരെണ്ണം. ആരാണോ ഇതു ചെയ്തതു്,  അവൻ/അവൾ  ആവശ്യമില്ലാതെ പഴി കേൾക്കാൻ ഇടവരട്ടെ---------

കാലം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.  അവളുടെ കുസൃതി കൂടുന്നതല്ലാതെ കുറയുന്നില്ല.

മറ്റൊരു ദിവസം.....

 കൊട്ടാരത്തിലെ പുരോഹിതന്മാർക്കു്   വെറുതേ കണ്ട് മോഹിക്കാമെന്നല്ലാതെ, പെണ്ണെന്ന വർഗ്ഗത്തിനെ  അബദ്ധത്തിൽ പോലും ഒന്നു തൊടാൻ  പാടില്ലത്രേ.   അതിനി ഒരു കൊച്ചുപെൺകുട്ടിയായാൽ പോലും. പെണ്ണാണോ, രക്ഷയില്ല.  അവളുണ്ടോ വിടുന്നു. എന്നെ തൊടല്ലേ എന്നെ  തൊടല്ലേ എന്നു പറഞ്ഞുനടന്ന ഈ വകുപ്പിൽ പെട്ട  ഒരു കക്ഷിയെ  അവൾ പിന്നിൽനിന്നുപോയി ഒന്നു പതുക്കെ തൊട്ടുപോലും.  ദാ വരുന്നു  ശാപം നമ്പർ ടൂ.  അവൾ   നല്ല കാര്യം ചെയ്താൽ പോലും ആരും അതറിയാതെ പോട്ടെ.

പാവം കുട്ടി, അവളിതൊന്നും അറിയുന്നില്ല. അവൾ വളർന്നു.  ആരും കണ്ടാൽ കൊതിക്കുന്ന രാജകുമാരിയായി.  കല്യാണപ്രായമായി, കല്യാണവും കഴിച്ചു, ആരെയാണെന്നല്ലേ, സാക്ഷാൽ ദശരഥ മഹാരാജാവു്,അയോദ്ധ്യാരാജൻ.  ഇപ്പോൾ മനസ്സിലായോ രാജകുമാരി ആരാണെന്നു്. സാക്ഷാൽ കൈകേയി. ചക്രവർത്തിക്കു് ഏറ്റവും പ്രിയപ്പെട്ടവളായി മാറിയ കൈകേയി അങ്ങിനെ  അയോദ്ധ്യയിലെത്തി. ഇനിയൊക്കെ ചരിത്രം, പുരാണം,എല്ലാവർക്കും അറിയുന്ന കഥ.

കാലചക്രം ഉരുണ്ടുരുണ്ട് പോയി. ഗംഗയിലെ വെള്ളം ഒരുപാടൊരുപാട് ഒഴുകിപ്പോയി. വസന്തം, ശിശിരമൊക്കെ പലപ്രാവശ്യം വന്നുപോയി.   രാമ, ലക്ഷ്മണ, ഭരത, ശത്രഘ്നൻ മാരൊക്കെ വളർന്നു വലുതായി. രാമന്റെ പട്ടാഭിഷേകമായി.  ആ നേരത്താണല്ലോ നമ്മുടെ കഥാനായിക ചുവപ്പുകൊടി കാണിച്ചതും, ഭരതനെ രാജാവാക്കണമെന്ന ഡിമാൻഡ് വച്ചതും,  രാമനെ കാട്ടിലേക്കയച്ചതും.   രാമൻ  പോയി, കൂടെ ലക്ഷ്മണനും സീതയും. ദശരഥൻ പുത്രദു:ഖം താങ്ങാനാവാതെ   മരിച്ചു.   ഇതിനെല്ലാം കാരണക്കാരിയായ കൈകേയിയെ എല്ലാവരും വെറുത്തു.

 ഭരതൻ പോലും ലജ്ജിച്ചൂ, ഈ അമ്മയുടെ വയറ്റിൽ  പിറന്നല്ലോ എന്നോർത്ത് .  14 വർഷം കഴിഞ്ഞു,  രാമൻ വന്നു. ആദ്യം പോയതു് കൈകേയി അമ്മയുടെ അടുത്ത്.  കെട്ടിപ്പിടിച്ചു, പൊട്ടിക്കരഞ്ഞു.  എന്താ കാര്യം.  രാമനു മാത്രം അറിയാമായിരുന്നത്രേ കൈകേയി 14 വർഷം മുൻപ്  അങ്ങിനെ ഒരു ഡിമാൻഡ് വച്ചതിന്റെ റീസൺ.  ജ്യോതിഷപ്രകാരം, ആ സമയത്ത്   സിംഹാസനത്തിലിരിക്കുന്ന ആൾ മരിക്കുമായിരുന്നു.   അതിൽ നിന്നു രാമനെ രക്ഷിക്കാനുള്ള ഒരു സൂത്രമായിരുന്നു  വനവാസം ഡിമാൻഡൊക്കെ. രാമനെ കാട്ടിലേക്കയച്ചിട്ട്  ഭരതൻ  രാജാവാകാൻ സമ്മതിക്കില്ല എന്നും ഉറപ്പായിരുന്നു കൈകേയിക്കു്.  സോ  അതും  നോ പ്രോബ്ലം.

പക്ഷേ കഥയിലെ രണ്ട് വില്ലനമാരില്ലേ, പണ്ടത്തെ ശാപങ്ങൾ.  അവരാണ് പണി പറ്റിച്ചതു്. കൈകേയി ഈ ചെയ്ത നല്ല കാര്യം ആരും അറിഞ്ഞുമില്ല, എല്ലാവരുടേയും പഴി കേൾക്കേണ്ടിയും വന്നു.  പാവം കൈകേയി,  ഒരു ദുഷ്ടകഥാപാത്രമായി  മാറി.

കഥ കഴിഞ്ഞു. കേട്ടിട്ടുണ്ടോ ഇങ്ങനെ ഒരു കഥ? അധികമാരും കേട്ടിരിക്കാൻ വഴിയില്ലെന്നു തോന്നി, അതാ അതിവിടെ പറഞ്ഞതു്.  ഞാനീയടുത്താ ഈ കഥ കേട്ടതു്.

ഇനിയൊരു മുൻകൂർ ജാമ്യം:  അറിയാല്ലോ  കഥയിൽ ചോദ്യമില്ല.  എന്നാലും ചോദ്യങ്ങളുള്ളവർക്ക് ചോദിക്കാം.. പക്ഷേ  ഉത്തരങ്ങളില്ല എന്റെ കയ്യിൽ. 

Thursday, October 11, 2012

സ്കൂള്‍ ദിവസത്തിന്‍റെ ഓര്‍മ .....


ഏസി ഓഫ്‌ ചെയ്തു  കുറച്ചു സമയത്തേക്ക്‌ കാറ്റു കടക്കട്ടെ അകത്തെന്നു കരുതി അടച്ചിട്ട ജാലകം തുറക്കുന്നേരം, പ്രതീക്ഷിക്കാതെ പകല്‍ വെളിച്ചം കണ്ണുകളെ ആലിംഗനം ചെയ്യുന്ന പോലെയാണ്‌ ഓര്‍മ്മയുടെ വിരി നീങ്ങി തെളിയുന്ന  ആ  ഒരു പഴയ ദൃശ്യം.....
                                                                         
ഒരു സ്കൂള്‍ ദിവസം,
 

     പുതിയ യുനിഫോരം ഇട്ടു ഈ ലോകത്തിലെ ഏറ്റവും നല്ല കുട്ടി ഞാന്‍ ആണ് എന്നുള്ള മുഖഭാവം വരുത്തി ഞാന്‍ ആ സ്കൂളിലേക്ക് വലതു കാല്‍ എടുത്തു വച്ച് പ്രവേശിച്ചു. ക്ളാസ്സില്‍ എത്തി.  ഞാന്‍ ആരോടും ഒന്നും മിണ്ടാതെ നല്ല കുട്ടിയുടെ ഭാവം മാഞ്ഞു പോകാതിരിക്കാന്‍ നന്നായി പരിശ്രമിച്ചു കൊണ്ട് ബെഞ്ചിന്റെ ഒരറ്റത്ത് സ്ഥാനം പിടിച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും എനിക്ക് ഒരു കാര്യം മനസ്സില്‍ ആയി. എന്നെ കാട്ടിലും തല്ലുകൊള്ളികള്‍ ആയ കുട്ടികള്‍ ആണ് അവിടെ ഉള്ളത് എന്നു. അതോടെ സ്വര്‍ഗം കിട്ടിയ സന്തോഷം ആയി എനിക്ക്. അതൊരു തുടക്കം ആയിരുന്നു. അവിടെ കാണിച്ചു കൂട്ടിയിട്ടുള്ള കുസൃതി തരങ്ങള്‍ക്ക് കണക്കും കയ്യും ഇല്ലായിരുന്നു. എനിക്ക് പടിപ്പിസ്റ്റു കളായ ബോറന്‍ കുട്ടികളോട് കൂട്ട് കൂടാനും പഠിക്കാനും മടി ആയിരുന്നു. എന്നാലും ചേട്ടത്തിയുടെ സഹായത്തോടെ  പരീക്ഷകളില്‍ അത്യാവശ്യം  മാര്‍ക്ക്‌ നേടാന്‍ കഴിഞ്ഞിരുന്നു. പരീക്ഷ അടുത്താല്‍ പിന്നെ പഠിക്കാന്‍ തുടങ്ങും . അത് വരെ കളിച്ചു നടക്കും..
എന്‍റെ പല കുസൃതിതരങ്ങള്‍കും വേണ്ടി കൂട്ട് നിന്ന "പാര്ട്ട്നെര്‍ഇന്‍ ക്രൈം" ആയിരുന്നു ലിജു .. പത്തില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ തല്ലുകൊള്ളിതരങ്ങള്‍ക്ക് കണക്കും കയ്യും ഇല്ലെന്നായി..
 ഒരു ദിവസം.. മലയാളം പീരീഡ്‌ പൊടിപൊടിക്കുന്നു.. ഒന്നും മനസിലാക്കുന്നില്ല.. കുറെആയപ്പോള്‍ ബോര്‍ അടിക്കാന്‍ തുടങ്ങി.പെണ്‍കുട്ടികളുടെ പിറകിലെ ബെഞ്ചില്‍  ഇരിക്കുന്ന എന്നെ ടീച്ചറിന്  അത്രനന്നായി കാണാന്‍ കഴിയില്ല. അത് പരമാവധി പ്രയോജന പെടുത്താന്‍ എനിക്ക് പലപ്പോഴുംകഴിഞ്ഞിട്ടുണ്ട്. ഞാന്‍ നോട്ട് ബുക്കില്‍  ‍ നിന്നും കുറെ കടലാസ് കീറി എടുത്തു. അത് വച്ചു ബോട്ടുംപൂക്കല്ലും ഒരു വാഴ ചെടിയും ഉണ്ടാക്കി. വാഴ ചെടി ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ നല്ല ഭംഗി തോന്നി. അത്രയും ഭംഗി ഉള്ള വാഴ ചെടി കളയാന്‍ തോന്നിയില്ല. തൊട്ടു മുന്നില്‍ ഇരിക്കുന്ന കുട്ടിയുടെ മുടിയില്‍അതെങ്ങനെ കൊരുത്തു വയ്ക്കാം എന്നായി അടുത്ത ശ്രമം. ടീച്ചര്‍ കാണാതെ തല കുറച്ചു കുമ്പിട്ടിരുന്നു ഞാന്‍ അത് ഭംഗി ആയി ആ കുട്ടിയുടെ മുടിയില്‍ വച്ചു.. തലയില്‍ വാഴ ചെടിയും ആയി വീട്ടിലെക്കുപോകുന്ന കുട്ടിയെ എല്ലാരും കളിയാക്കുന്ന  രംഗം മനസ്സില്‍ കൂടെ ഓടി മറഞ്ഞു. ബോര്‍ അടിഏകദേശം മാറിയ സന്തോഷത്തില്‍ ഞാന്‍ എന്‍റെ ബുക്ക്‌ എടുത്തു തുറന്നു വച്ചു. ഒന്നുടെ വാഴചെടിയിലേക്ക് നോക്കി. അതാ ഞാന്‍ കഷ്ടപെട്ടുണ്ടാക്കിയ വാഴ ചെടി മുടിയില്‍ നിന്ന് ഊര്‍ന്നു താഴേക്കുവീഴുന്നു . ഞാന്‍ അത് വീണ്ടും എടുത്തു മുടിയില്‍ തിരുകാന്‍ തുടങ്ങി.. അപ്പോഴാണ്‌ ആ കുട്ടിയുടെസൈഡില്‍ ഇരിക്കുന്ന ധന്യ  അത് കാണുന്നത്. എന്നെ  സഹായിക്കാന്‍ അവള്‍അതെടുത്തു ആ കുട്ടിയുടെ മുടിയില്‍ നല്ലപോലെ തിരുകി വക്കാന്‍ തുടങ്ങി. അപ്പോഴാണ്ക്ലാസ്സിലെ എല്ലാവരേയും പേടിപ്പി ച്ചു കൊണ്ട് ടീച്ചറിന്റെ ദേഷ്യം കൊണ്ട് വിറയ്ക്കുന്ന ശബ്ദംകേള്‍ക്കുന്ന ത്.." എന്താ അവിടെ ചെയുന്നെ.. എഴുന്നേറ്റു നില്‍ക്കു" ...ഇതാ ഞാന്‍ പിടിക്കപെട്ടിരിക്കുന്നു.. ഞാന്‍ ഇപ്പോള്‍ ക്ലാസിനു വെളിയിലാകും.. അല്ലേല്‍ അടി കിട്ടും.. രണ്ടില്‍ ഏതേലും ഉറപ്പു..ഞാന്‍എഴുന്നേല്‍ക്കാന്‍ തുടങ്ങി.. എല്ലാ കുട്ടികളും എന്നെ തന്നെ നോക്കുന്നു.. ടീച്ചര്‍ ഒന്നുടെ അലറി.. "ധന്യ  എഴുനെല്‍ക്കാന്‍ " !!.. ധന്യ  പെട്ടെന് എഴുന്നേറ്റു.. ടീച്ചര്‍ അവളുടെ കയ്യില്‍ ഇരിക്കുന്ന വാഴചെടി യിലേക്കും അവളെയും മാറി മാറി നോക്കി. അവള്‍ക്കു കുറെ വഴക്ക് കിട്ടി.. അവള്‍ ഒന്നും മിണ്ടിഇല്ല. എല്ലാം കേട്ട് കൊണ്ട് നിന്നു.എനിക്ക് അപ്പോള്‍  വല്ലാത്ത കുറ്റബോധം തോന്നി ....

Saturday, August 25, 2012

ഓര്‍മ്മകളില്‍ ഞാന്‍ .....

ഏകാന്തതയുടെ ഏതോ ഒരു നിമിഷത്തില്‍ ഞാന്‍ എന്‍റെ ഗ്രാമത്തെ കുറിച്ച്  ഓര്‍ത്തുപോയി...മനസ്സുകൊണ്ട്  ഒരു മടക്കയാത്രയായിരുന്നു  അത്.അനേകം കാതങ്ങള്‍ക്ക്  അകലെ ഒരു നഗരമായി മാറിക്കോണ്ടിരിക്കുന്ന , മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന  എന്‍റെ ഗ്രാമം.ശാന്തമായി ഒഴുകുന്ന ജീവിതം , ഭയം കൂടാതെ വളര്‍ന്ന നാട് ....ഓര്‍മകളില്‍ ഞാന്‍ അങ്ങനെ  സഞ്ചരിച്ചു .പെട്ടന്ന്‍ ഒരു തേങ്ങല്‍ കാതുകളെ വന്നു പൊതിഞ്ഞു ,അത് ഞാന്‍ മനസ്സില്‍ താലോലിക്കുന്ന സുന്ദരിക്കുട്ടിയുടെതായിരുന്നു.വേര്‍പാടിന്‍റെ വേദന താങ്ങാനാവാതെ ഹൃദയനൊമ്പരത്തോടെ ഉള്ള  തേങ്ങല്‍ ആയിരുന്നു അത് .എത്രയോ ദൂരം മുന്‍പോട്ടു സഞ്ചരിച്ചിട്ടും ഇപ്പോഴും ആ തേങ്ങല്‍ കാതുകളില്‍ വന്നു മുഴങ്ങുന്നു.ഗ്രാമത്തിന്‍റെ കുളിര്‍മയും ശാലീനതയും കൈമുതലായി  ഉണ്ടായിരുന്നിട്ടും  എന്‍റെ സുന്ദരിക്കുട്ടിയെ   വേദനിപ്പികേണ്ടി വന്നു .യവ്വനത്തിളപ്പില്‍ നല്ലതു കാണാന്‍ എനിക്ക്  കണ്ണുണ്ടായിരുന്നില്ല .നോക്കെത്താത്ത അത്രയും അകലെയാണ് അവള്‍ ,തിരിഞ്ഞു നടക്കാതിരിക്കാന്‍ ആവില്ലല്ലോ.അടക്കിയ  തേങ്ങലുകള്‍ പോട്ടികരച്ചിലിലേക്ക്  വഴി മാറുന്നത്  ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല കാരണം , അന്നൊന്നും ഈ നഷ്ടബോധം എന്നെ അലട്ടിയിരുന്നിലല്ലോ ..കാലങ്ങള്‍ എത്രയോ വേഗം കടന്നു പോയി , ഞാന്‍ അങ്ങനെ എന്‍റെ ജീവിതം കുവൈറ്റിലെ  ഈ നഗരങ്ങളില്‍ തളച്ചിട്ടു . ആരോടും ഒന്നിനിനോടും , എന്നോടുതന്നെയും  നീതി പുലര്‍ത്തുവാന്‍ ആവാതെ ...അത്ഭുതം തോന്നുന്നു  അവളെ കുറിച്ചു ഓര്‍ക്കുമ്പോള്‍ ...അവളുടെ വേദനനിറഞ്ഞ വാക്കുകള്‍ കാതുകളില്‍ വന്നു പൊട്ടിച്ചിതറുമ്പോള്‍ മനസ്സിനൊരു വിങ്ങല്‍ .വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടു എന്നൊരു തോന്നല്‍ ...നീ എനിക്ക് മാപ്പു തരൂ  നിന്നെയും എന്‍റെ മനസ്സിനെതന്നെയും  വഞ്ചിച്ചതിനു ..ഒരിക്കലും തിരുത്താനാവാത്ത തെറ്റ് ......ഒരു മനസാക്ഷി കുത്തുപോലും ഇല്ലാതെ ഞാന്‍ അവളെ ......നെടുവീര്‍പ്പുകള്‍ക്കും എന്നെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ലല്ലോ ..നഷ്ടപ്പെട്ടതോന്നും തിരിച്ചു കിട്ടില്ലെല്ലോ ..എന്‍റെ സുന്ദരികുട്ടിയെയും ........


Saturday, July 28, 2012

ഒളിപ്പിക്കുക എന്നെ നീ ആ നെഞ്ചില്‍.................

ഒരു പൂന്തോട്ടം ഒരുക്കി...ഞാന്‍ നിനക്കായീ ...
കാത്തിരിക്കുന്നു ...എന്നറിഞ്ഞിട്ടും,,
നിന്‍ നേര്‍ക്ക്‌ ഞാന്‍ ഒരു പൂ ഇറുത്തു-
നീട്ടുന്നതും കാത്തിരിക്കുന്നുവോ നീ...??

ആര്‍ത്തിരമ്പും കടലിന്‍ തിരമാലപോലെ
എന്‍ പ്രണയം നിന്നെ...
പിന്നെയും പിന്നെയും പുല്‍കുന്നതറിഞിട്ടും...
മുഖം വീര്‍പ്പിച്ചു നില്ക്കുന്നുവോ ... നീ
കൊതി തീരാത്തോര കുസൃതിയെപോലെ ....

വരുക നീ എന്‍ അരുകില്‍ ...
തരാം ഞാന്‍ ആ നെറുകയില്‍ ..
ആരും കാണാതെ ഒരു ചുംബനം ...
പിന്നെ പറയാം ഞാന്‍ ആ കാതില്‍ ....
ആരും കേള്‍ക്കാതെ ഒരു സ്വകാര്യം ....

പോകാം നമ്മുക്ക് ഈ നിലാവില്‍ ....
ദുരെ ആ മരുഭൂമിയില്‍ ഈന്തപ്പന ചുവട്ടില്‍ ...
നമ്മെ കാത്തിരിക്കുമാ ഒട്ടകങ്ങള്‍
ഒളികണ്ണാല്‍ എന്നെ നോക്കുമ്പോള്‍ ..
.

ഞാന്‍ നിറുകയില്‍ തന്നൊരാ മുത്തം
തിരികെ തന്നു ഈ രാവ്‌ മായുവോളം ....
ഒളിപ്പിക്കുക എന്നെ നീ ആ നെഞ്ചില്‍............ ....

ഒളിപ്പിക്കുക എന്നെ നീ ആ നെ
ഞ്ചില്‍............ 

Saturday, March 10, 2012

ഇവിടെ ഈ മരുഭൂമിയില്‍ ഞാന്‍ തനിച്ചാണ് ......

ഇവിടെ ഈ മരുഭൂമിയില്‍ ഞാന്‍ തനിച്ചാണ് ......

തനിചിരികുമ്പോള്‍  മുഴുവന്‍  നിന്നെക്കുറിച്ച്  ഓര്‍മവരും ,

നിന്റെ ചിരിക്കുന്ന മുഖവും , പിണക്കം നടിച്ചു നീ  നടക്കുന്നതും ,

അങ്ങനെ...... അങ്ങനെ ....

എനിക്ക് ഓര്‍ക്കുവാന്‍  ഒരുപാടു  ഓര്‍മ്മകള്‍  മാത്രം തന്നുകൊണ്ട്

നീ  എന്നെ നിന്റെ  ഓര്‍മകളില്‍  നിന്നും തീര്‍ത്തും മായ്ച്ചു കളയുകയാണോ??

നീ  എന്നെ എത്രമാത്രം  മറക്കാന്‍ ശ്രമിക്കുന്നോ ?? അതിലേറെ  നിന്നെ  


ഞാന്‍  സ്നേഹിക്കുന്നു .

ഇത് ഞാന്‍ പറയാതെ തന്നെ നിനക്ക് അറിയാം ..

നിനക്ക് അറിയാം എന്ന്  എനിക്കും അറിയാം ....

എത്ര കാലങ്ങള്‍ കഴിഞ്ഞാലും നിന്നെകുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ

മനസ്സില്‍ നിന്നും മായ്ച്ചു കളയാന്‍  കഴിയില്ല ...

ഇതൊരു ഓര്‍മ്മപെടുത്തല്‍  അല്ല  ഒരു സത്യം പറഞ്ഞതാണ്‌ .

എന്നെ മറക്കുന്നതാണ്  നിനക്ക് സന്തോഷം എന്നാല്‍ ....

നിന്റെ സന്തോഷമാണ്  ഞാന്‍   ഇഷ്ട്ടപെടുന്നത്

Thursday, March 8, 2012

I MISS YOU

ഇത് കാണുമ്പോള്‍ .......


             നീ  എനിക്ക്  എത്ര മാത്രം miss ആവുന്നു   എന്ന്  നിനക്ക്  മനസ്സിലവുന്നുണ്ടാവില്ല. 
കാരണം നിനക്ക് എല്ലാം ഇപ്പോഴും തമാശയല്ലേ ?

ഒരു കാര്യം നീ മറക്കരുത് ...

ഞാന്‍ എത്രമാത്രം നിന്നെ സ്നേഹിക്കുന്നു  എന്ന് .


 
          

Wednesday, February 22, 2012

Story of a pencil and eraser

Pencil: I’m sorry
 
Eraser: For what? You didn’t do anything wrong.

Pencil: I’m sorry because you get hurt because of me. Whenever I made a mistake, you’re always there to erase it. But as you make my mistakes vanish, you lose a part of yourself. You get smaller and smaller each time.

Eraser: That’s true. But I don’t really mind. You see, I was made to do this. I was made to help you whenever you do something wrong. Even though one day, I know I’ll be gone and you’ll replace me with a new one, I’m actually happy with my job. So please, stop worrying. I hate seeing you sad.

Wednesday, February 15, 2012

My love

Wherever you are,
Always be happy.
This is the only wish I can do for you in
This special day

I am missing you

My Sweet heart..